കോളേജ് മാനേജർ മോൺ. ഫാദർ.ജോസ് കോനിക്കര, പ്രിൻസിപ്പൽ ഡോ. ചാക്കോ ചിറമ്മൽ, അസി. മാനേജർ ഡോ. ഷിജു ചിറ്റിലപ്പിള്ളി, ഐക്യുഎസി കോ- ഓർഡിനേറ്റർ ശ്രീവിദ്യ രാധാകൃഷ്ണൻ, നാക്ക് കോ- ഓർഡിനേറ്റർ റോസ് വിൻ സി പീറ്റർ, അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് നാക്ക് ടീമിനെ സ്വീകരിച്ചു. ജാർഖണ്ഡിലെ ഐസെറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.പ്രമോദ് കുമാർ നായിക്ക്,ഹരിയാന ഗുരുജാംബേശ്വർ യൂണിവേഴ്സിറ്റി ഡീനും, പ്രൊഫസറുമായ ഡോ. വന്ദന പൂനിയ, മുംബൈ പി വി ഡി റ്റി കോളേജ് പ്രിൻസിപ്പൽ ഡോ. മീനകൂട്ടേ എന്നിവരടങ്ങുന്ന മൂന്നംഗ ടീമാണ് എത്തിയത്..കഴിഞ്ഞ അഞ്ചുവർഷത്തെ കോളേജിന്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളാണ് നാക്ക് ടീം വിലയിരുത്തൽ നടത്തുന്നത്.