മനുഷ്യന് ഇറങ്ങാന്‍ അനുയോജ്യമായ സ്ഥലങ്ങളുടെ പട്ടിക പുറത്ത് വിട്ട് നാസ. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലായി 13 സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്രീയ വശങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് സ്ഥലങ്ങള്‍
കണ്ടെത്തിയതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. തിരഞ്ഞെടുത്ത 13 ലാന്‍ഡിംഗ് മേഖലകള്‍ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ആറ് ഡിഗ്രി അക്ഷാംശത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളില്‍ വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നുവെന്നും നാസ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ എവിടെ വേണമെങ്കിലും പേടകത്തിന് ഇറങ്ങാനാകും. ഭൂമിയുമായി ഏറെ സാമ്യമുള്ള പ്രദേശമാണ് ദക്ഷിണ ധ്രുവം എന്നും നാസ ചൂണ്ടിക്കാട്ടി. മനുഷ്യന്‍റെ സാന്നിധ്യം അടയാളപ്പെടുത്തുന്ന ആര്‍ട്ടെമിസ്
ദൗത്യത്തിലെ പേടകത്തിന് ഇറങ്ങുന്നതിനായി ഓരോ പ്രദേശത്തും ഒന്നിലധികം ലാന്‍ഡിംഗ് സൈറ്റുകള്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക വിവരം. ചന്ദ്രന്‍റെ ദക്ഷിണധ്രുവം സൂര്യനില്‍ നിന്ന് വളരെ അകലെയാണ്. ഇവിടം സ്ഥിരമായി പ്രദേശമാണ്. അതുകൊണ്ട് തന്നെ അറിയപ്പെടാത്ത നിരവധി വിഭവങ്ങള്‍ പ്രദേശത്ത് കാണപ്പെടാനുള്ള സാധ്യതയെ മുന്‍ നിര്‍ത്തിയാണ് പേടകത്തിന് ഇറങ്ങാനായി ഈ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ആര്‍ട്ടെമിസ് പ്രദേശങ്ങളില്‍ ഇറങ്ങി സാമ്പിളുകള്‍ ശേഖരിക്കുമെന്ന് അറിയിച്ചു. ബഹിരാകാശത്ത് വനിതയെ എത്തിക്കുന്ന നാസയുടെ ആദ്യ ദൗത്യത്തിന്‍റെ വിക്ഷേപണം ഓഗസ്റ്റ് 29-നാണ്.