നാസയുടെ ചാന്ദ്രദൗത്യം ആര്‍ട്ടിമിസ്–1 വീണ്ടും മാറ്റിവച്ചു . റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെയാണ് മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് നാസ അറിയിച്ചു. ഇന്ന് രാത്രി 11.47ന് വിക്ഷേപണം നടത്താനിരിക്കെയാണ് പ്രതിസന്ധി നേരിട്ടത്. തകരാര്‍ മൂലം ഓഗസ്റ്റ് 29ന്‍റെ വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.