Local

തൃശൂർ സിറ്റി പോലീസിന് ദേശീയ പുരസ്കാരം

Published

on

തൃശൂർ സിറ്റി പോലീസിന് ദേശീയ പുരസ്കാരം.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് & ഇൻഡസ്ട്രീസ് – (FICCI) ഏർപ്പെടുത്തിയ 2021 ലെ സ്മാർട്ട് പോലീസിങ്ങ് പുരസ്കാരത്തിന് തൃശൂർ സിറ്റി പോലീസ് അർഹമായി. തൃശൂർ സിറ്റി പോലീസിൻ്റെ സീഡ് എന്ന പദ്ധതിയാണ് പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായത്. തൃശൂർ സിറ്റി പോലീസിൽ ജോലിചെയ്യുന്ന പോലീസുദ്യോഗസ്ഥരുടെ സർവ്വീസ്, പെൻഷൻ തുടങ്ങിയ കാര്യങ്ങൾ നിർവ്വഹിക്കുന്നതിനും, പോലീസുദ്യോഗസ്ഥരുടെ കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബാംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിയവ ഏകോപിപ്പിക്കുന്ന സംവിധാനമാണ് സീഡ്2020, ജനുവരിയിലാണ് സിറ്റി പോലീസ് കമ്മീഷണർ ആദിത്യ ആർ ഐപിഎസ് ആണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. തൃശൂർ സെന്റ് തോമസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവുമായി സഹകരിച്ചുകൊണ്ട് ഇതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുകയുമുണ്ടായി. പോലീസുദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഗുണകരമാണെന്നു ബോധ്യപ്പെട്ടതിനെത്തുടർന്ന് സീഡ് എന്ന പദ്ധതി പിന്നീട് സംസ്ഥാനമൊട്ടുക്കും വ്യാപിപ്പിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസ്, പോലീസുദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും പരാതിബോധിപ്പിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും പ്രത്യേകം വെബ്സൈറ്റ്, സർവ്വീസ് സംബന്ധമായ കാര്യങ്ങളിൽ ഉടനടി പരിഹാരം എന്നിവയെല്ലാം സീഡിൻ്റെ പ്രവർത്തനങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version