എറണാകുളം ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തിൽ നിന്നും ദേശീയ പതാക കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപടി സ്വദേശി സജാർ, കിഴക്കമ്പലം സ്വദേശി ഷമീർ, ഇടുക്കി സ്വദേശി മണി ഭാസ്ക്കർ എന്നിവരാണ് പിടിയിലായത്. ഇവരെ തൃപ്പുണ്ണിത്തുറയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ദേശീയ പതാക കൂടാതെ വാഹനത്തിൽ മാലിന്യം കൊണ്ട് തള്ളുകയായിരുന്നു ഇവർ. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം മാലിന്യത്തോടൊപ്പം ദേശീയപതാക കൊടുത്തയച്ചവർക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. കോസ്റ്റ് ഗാർഡിന്‍റെ പതാകയും ദേശീയപതാകയും യൂണിഫോമുകളും കഴിഞ്ഞ ദിവസം ഇരുമ്പനം കടത്തുകടവ് റോഡിലാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി സംഭവം ചർച്ചയായിരുന്നു . കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുമ്പനം കടവത്ത് കടവ് റോഡ് സൈഡില്‍ ആളൊഴിഞ്ഞ പറമ്പില്‍ മാലിന്യം വാഹനത്തില്‍ കൊണ്ടുവന്നത് തള്ളിയത്.