ദേശീയപാതയിലെ ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ കാത്തുകിടന്ന കെഎസ്ആര്‍ടിസി ലോഫ്‌ലോർ ബസ് ഉള്‍പ്പെടെയുള്ള 7 വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇടിയുടെ അഘാതത്തില്‍ കെഎസ്ആര്‍ടിസി ലോഫ്‌ലോർ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഒരുകാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തകര്‍ന്ന കാറിലെ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നുപുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് വന്ന ചരക്കു ലോറി ബ്രേയ്ക്ക് നഷ്ടപ്പെട്ട് തൃശൂര്‍ ഭാഗത്തേക്ക് പോകാനായി സിഗ്നലില്‍ കാത്തുകിടന്ന വാഹനങ്ങള്‍ക്കു പിറകില്‍ വന്നിടിക്കുകയായിരുന്നു. പുതുക്കാട് പോലീസും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.