Kerala

മലപ്പുറം തിരൂരങ്ങാടിക്ക് അടുത്ത് ദേശീയപാത വെളിമുക്കിൽ വാഹനാപകടം: രണ്ട് മരണം

Published

on

മലപ്പുറം തിരൂരങ്ങാടിക്ക് അടുത്ത് ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ (മുഹമ്മദ് കോയ തങ്ങൾ) മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ.) (43), കൂടെയുണ്ടായിരുന്ന ദർസ് വിദ്യാർത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പിക്കുന്നത്ത് സിദ്ധീഖിന്‍റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.10 ന് ആണ് അപകടം നടന്നത്. ഓമശ്ശേരി കരിയാം കണ്ടത്തിൽ ജുമാ മസ്ജിദിൽ ദർസിലെ അദ്ധ്യാപകനാണ് തങ്ങൾ. ഫായിസ് അമീൻ ദർസ് വിദ്യാർത്ഥി ആണ്. നാട്ടിൽ വന്നു തിരിച്ചു പോകുകയായിരുന്നു. ബൈക്കും ദോസ്ത് മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്ത പിക്കപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version