National

കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്; രാഷ്ട്രപതി ഭവനിലേക്ക് എം.പിമാർ മാർച്ച് നടത്തും

Published

on

രാജ്യത്തെ വിലക്കയറ്റ വിഷയത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികൾ ഇന്ന് നടക്കും. രാജ്യ തലസ്ഥാനങ്ങളിലും സംസ്ഥാന കേന്ദ്രങ്ങളിലും ആണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. വിലക്കയറ്റ വിഷയത്തിൽ പാർലമെന്‍റിൽ നടന്ന ചർച്ചയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളാണ് മന്ത്രി നൽകിയത് എന്ന് അടക്കമാണ് കോൺഗ്രസിന്‍റെ ആരോപണം.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സമരപരിപാടികൾ ഇന്നത്തേത് മാറ്റിവെച്ചിട്ടുണ്ട്. ഡൽഹിയിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന സമരപരിപാടികൾ മുൻനിർത്തി കനത്ത സുരക്ഷാ സംവിധാനം ഇതിനകം പോലീസ് എല്ലാ മേഖലയിലും ഏർപ്പെടുത്തി. പ്രതിഷേധം സംഘടിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ അപേക്ഷ നേരത്തെ ഡൽഹി പോലീസ് തള്ളിയിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള എം.പിമാർ രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇന്നത്തെ വിവിധ സമരപരിപാടികളുടെ ഭാഗമാകും.

പാർലമെന്‍റിലും വിഷയം ഇന്ന് ഉന്നയിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വിലക്കയറ്റം വിഷയത്തിൽ രാജ്യസഭയിലും ലോക്സഭയിലും കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന് എതിരെയുള്ള അടിയന്തര നോട്ടീസും കോൺഗ്രസിന്‍റേതായി ഇന്ന് രണ്ടു സഭകളിലും എത്തും. സഭ നിർത്തിവെച്ച് വിഷയങ്ങൾ ചർച്ച ചെയ്യാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനാണ് ഇന്ന് പാർലമെന്‍റിൽ കോൺഗ്രസിന്‍റെ തീരുമാനം.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version