എഴുത്തിന്റെ പെരുന്തച്ഛനാണ് മലയാളിക്ക് എം.ടി വാസുദേവന്‍ നായര്‍. കഥയും നോവലും തിരക്കഥയുമെന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ, ജ്ഞാനപീഠവും നേടിയ ആ മാന്ത്രിക വിരലുകള്‍ക്ക് ഇന്ന് നവതി. ഒരു കാലത്തെ തന്നെ എം.ടി എന്ന രണ്ടക്ഷരങ്ങളിലേക്ക് പകര്‍ത്തിയ, തൊണ്ണൂറിന്റെ നിറവിലും എഴുത്തിന്റെ കണിശത വിടാത്ത അദ്ദേഹത്തിന് സ്നേഹാശംസകള്‍ നേരുകയാണ് മലയാളം.