പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിന്‍റെതാണ് തീരുമാനം. തീരുമാനം പ്രാബല്യത്തില്‍ വന്നു. മുതിര്‍ന്ന എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. പെട്ടെന്നുണ്ടായ നീക്കത്തിനു പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിന്‍റെ പതനം മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് നടപടി. എം.വി.എയിലെ പ്രധാന സഖ്യകക്ഷിയായിരുന്നു എന്‍.സി.പി. ശിവസേന വിമതന്‍ ഏക്നാഥ് ഷിന്‍ഡെ നയിച്ച കലാപത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീണത്.