വടക്കാഞ്ചേരി നഗരസഭ 31 ഡിവിഷൻ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻ ഡി എ – ബി ജെ പി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൻ്റെ ഉദ്ഘാടനം മിണാലൂർ സെന്ററിൽ നടന്നു. ബിജെപി ജില്ല അധ്യക്ഷൻ അഡ്വ കെ കെ അനീഷ് കുമാർ ഉൽഘാടനം ചെയ്തു. 31-ാം ഡിവിഷൻ ബിജെപി സ്ഥാനാർഥി രഞ്ജിത്ത് (രഞ്ജു) ബിജെപി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ, ജില്ല സെക്രട്ടറി ധന്യ രാമചന്ദ്രൻ, ബിജെപി വടക്കാഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി എസ് രാജു, മണ്ഡലം ട്രഷറർ രാമപ്രസാദ് മണ്ഡലം വൈസ് പ്രസിഡന്റ്,എൻ മോഹനൻ, സെൽ കോ ഓർഡിനേറ്റർ കെ.കെ സുരേഷ്, കൗൺസിലർ കവിത കൃഷ്ണനുണ്ണി മുണ്ടത്തിക്കോട് ഏരിയ പ്രസിഡന്റ് കെ.ആർ.ബിനീഷ് , ഗിരീഷ് കുമാർ, ഗോപിനാഥ്, നാരായണൻ, രാമൻകുട്ടി, സുധാകരൻ, രഞ്ജിത്ത്, രതീഷ്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് കെ.സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.