തൃശ്ശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിൽ അകമല ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം മിനിലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് ഒരാൾക്ക് പരുക്ക്. ഇന്ന് പുലർച്ചെ നാലുമണിയോടു കൂടിയാണ് സംഭവം. മിനിലോറിയിലുണ്ടായിരുന്ന ഡ്രൈവറും, കൂടാതെ സഹായിയായി ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി നാലുകുടി പറമ്പ് വീട്ടിൽ 51 വയസ്സുള്ള റാഫിക്കാണ് പരുക്കേറ്റത്. കോഴിക്കോടു നിന്ന് തൃശ്ശൂരിലേക്ക് മീനുമായിപോയിരുന്ന മിനിലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞത്. പരുക്കേറ്റയാളെ ആക്ട്സ് പ്രവർത്തകർ ചേർന്ന് മുളങ്കന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.