ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രക്ക് വെള്ളി. ജാവലിന്‍ ത്രോയിലൂടെയാണ് നീരജ് ചോപ്ര ഇന്ത്യക്കായി ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഒളിംപിക്‌സ്, ലോക ചമ്പ്യന്‍ഷിപ്പ് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ചോപ്ര. 19 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നതെന്നത്. 2003ല്‍ മലയാളിയായ അഞ്ജു ബോബി ജോര്‍ജ് വെങ്കലം നേടിയതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് നീരജ് ചോപ്രയിലൂടെ ഇന്ത്യക്ക് നേടിയെടുക്കാന്‍ സാധിച്ചത്. ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി വെള്ളി മെഡല്‍ നേടുന്ന താരവും ചോപ്രയാണ്.