Local

നീറ്റ് പരീക്ഷയ്ക്കിടെയുണ്ടായ ദുരനുഭവത്തില്‍ കൂടുതല്‍ വിദ്യാർഥികൾ പരാതിയുമായി രംഗത്ത്

Published

on

കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതികളുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. തങ്ങള്‍ക്കുണ്ടായത് മോശം അനുഭവമാണെന്നും പരീക്ഷ കഴിഞ്ഞും കോളജില്‍ വച്ച് അടിവസ്ത്രമിടാന്‍ അനുവദിച്ചില്ലെന്നും പരീക്ഷ കേന്ദ്രത്തിൽ പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടി പറഞ്ഞു. ആണ്‍കുട്ടികള്‍ക്കൊപ്പം പരീക്ഷ എഴുതിയത് വലിയ മാനസിക വിഷമമാണുണ്ടാക്കി. അടിവസ്ത്രം അഴപ്പിച്ചത് ചോദ്യം ചെയ്യ്തപ്പോൾ ഇതൊക്കെ പ്രൊസീജിയറിന്റെ ഭാഗമാണെന്നാണ് പരീക്ഷ കേന്ദ്രത്തിൽ ഉണ്ടായിരുന്നവർ പറഞ്ഞത്. ഒരു മുറിയില്‍ എല്ലാ കുട്ടികളുടെയും അടിവസ്ത്രങ്ങള്‍ ഒരുമിച്ച് കൂട്ടിയിട്ടെന്നും പെണ്‍കുട്ടി പറഞ്ഞു. അതേസമയം പരീക്ഷ നടത്തിയ ഏജന്‍സിയുടെ പ്രവൃത്തി വളരെ മോശമായെന്ന് വിദ്യാര്‍ത്ഥിനികളിലൊരാളുടെ പിതാവ് പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏജന്‍സി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കമ്മീഷന്‍ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൊല്ലം റൂറല്‍ എസ്പിക്കാണ് നിര്‍ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version