കേരളത്തിലെ വള്ളക്കളി ആരാധാകരുടെ ആവേശമായ നെഹ്രു ട്രോഫി വള്ളം കളിക്ക് ഇന്ന് തുടക്കം.69-ാമത് നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കാൻ വള്ളക്കളിയുടെ ആവേശ തിമിർപ്പിലാണ് കേരളം.ഒൻപതു വിഭാഗങ്ങളിലായി 72 ജലയാനങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ വീറോടെ പങ്കെടുക്കുന്ന മത്സരമാണു പ്രധാനം.