ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ഹർഘർ തിരംഗ യൂത്ത് ക്യാമ്പയിൻ ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസിക്ക് ജില്ലാ കലക്ടർ ദേശീയപതാക കൈമാറിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ചടങ്ങിൽ ജില്ലാ ഡവലപ്പ്മെന്‍റ് കമ്മീഷണർ ശിഖ സുരേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി അബ്ദുൾ കരീം, ഒ.നന്ദകുമാർ, നാഷണൽ യൂത്ത് വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു. കലക്ട്രേറ്റിൽ നിന്ന് നെഹ്റു യുവകേന്ദ്ര വളണ്ടിയർമാർ നടത്തിയ തിരംഗ യാത്ര അമർ ജവാൻ ചത്വരം ചുറ്റി അയ്യന്തോൾ നെഹ്റു യുവ കേന്ദ്ര ഓഫീസിൽ സമാപിച്ചു.