കർക്കിടക മാസാചരണത്തോടനുബന്ധിച്ച് നെല്ലുവായ് മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഇല്ലം നിറയും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ബ്രഹ്മശ്രീ കക്കാട് വാസുദേവൻ നമ്പൂതിരി, നാരായണൻ തിരുമേനി മാവേലി മന എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.തുടർന്ന് ഭക്തർക്ക് നെൽക്കതിരുകൾ വിതരണം ചെയ്തു. അന്നദാനവും ഉണ്ടായി. വൈകീട്ട് നിറമാല ചുറ്റുവിളക്ക് എന്നിവ നടക്കും. നെല്ലുവായ് മുല്ലക്കൽ ക്ഷേത്രം ദേവസ്വം ഓഫീസർ മനോജ് കുമാർ ,ക്ഷേത്രഉപദേശക സമിതി പ്രസിഡണ്ട് വേണു ഗോപാൽ , സെക്രട്ടറി വാസുദേവൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.