Malayalam news

പുതിയ പുസ്തക കോർണറുകൾ ഉദ്ഘാടനം ചെയ്തു

Published

on

പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറിയിലെ കുട്ടികളുടെ ഗ്രന്ഥശേഖരത്തിന്റെ വിപുലീകരിച്ച കോർണർ, നേതാജി സുഭാഷ്‌ ചന്ദ്ര ബോസ്‌ കോർണർ എന്നിവ വ്യവസായ നിയമ വകുപ്പ്‌ മന്ത്രി പി.രാജീവ്‌ ഉദ്ഘാടനം ചെയ്തു. തുടർന്ന് പാലക്കാട്‌ ജില്ല പൊതു വായനശാലയിൽ ചേർന്ന യോഗത്തിൽ വായനശാലയുടെ മുഖപത്രം ‘വായന വേദി’ മന്ത്രി പി.രാജീവ്‌ അഡ്വ.സി.പി. പ്രമോദിനു നൽകി പ്രകാശനം ചെയ്തു.
പി.കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. ബി.രാജേന്ദ്രൻ നായർ, ശ്രീമതി. ലത അനന്തനാരായണൻ, പ്രൊഫ:സി. സോമശേഖരൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ.മോഹനൻ, താലൂക്ക്‌ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ടി.കുഞ്ഞൻ, ജില്ലാ ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി കാസിം മാസ്റ്റർ, എഡിറ്റർ ഇ.ജയചന്ദ്രൻ .ടി.ആർ.അജയൻ രാജേഷ്‌ മേനോൻ എന്നിവർ സംസാരിച്ചു

Trending

Exit mobile version