Malayalam news

പുതിയ കോവിഡ് ഉപവകഭേദം ; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം

Published

on

പുതിയ കോവിഡ് ഉപവകഭേദത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടോ എന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നതിന് ജനിതക ശ്രേണീകരണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ സൗകര്യം കൂട്ടാന്‍ മന്ത്രി നിര്‍ദേശിച്ചു. സ്‌റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ നിര്‍ദേശം. പുതിയ കോവിഡ് ഉപവകഭേദത്തില്‍ നിലവില്‍ കേരളത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കോവിഡ് രോഗലക്ഷണമുള്ളവരുടെ പരിശോധന വര്‍ധിപ്പിക്കാനും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറവാണെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മറ്റുരാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചുവരുന്നതിനാലാണ് സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്. കോവിഡ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പഠിച്ച പാഠങ്ങള്‍ മറക്കരുത്. ലക്ഷണങ്ങള്‍ അവഗണിക്കരുത്. ലക്ഷണങ്ങളുള്ളവരോട് ഇടപഴകരുതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version