India

കോവിഡ് പുതിയ വകഭേദം; ബൂസ്റ്റര്‍ ഡോസായി പുതിയ നേസല്‍ വാക്‌സിന്‍ പുറത്തിറക്കാന്‍ ഭാരത് ബയോടെക്

Published

on

കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് സര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി സംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. അടുത്തയാഴ്ചയോടെ കോവിന്‍ പ്ലാറ്റ്ഫോമുകളില്‍ എത്തിയേക്കുമെന്നാണ് വിവരം. ഇന്ത്യയിലെ ആദ്യ ബൂസ്റ്റര്‍ ഡോസാണ് ഭാരത് ബയോ ടെക്കിന്റെ നേസല്‍ വാക്‌സിന്‍.18 വയസില്‍ മുകളിലുള്ളവര്‍ക്കാകും ബൂസ്റ്റര്‍ ഡോസ് നല്‍കുക. വില സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ആയിട്ടില്ല. അതേസമയം ചൈനയിലും മറ്റ് ലോക രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍, ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. ഇന്ത്യയിലെ വൈറസ് വ്യാപനം ചര്‍ച്ചചെയ്യാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാന മന്ത്രിയുടെ പ്രസ്താവന. രാജ്യത്ത് കോവിഡ് പരിശോധന ത്വരിതപ്പെടുത്തണമെന്നും പോസിറ്റീവ് കേസുകളില്‍, വകഭേദത്തെ കണ്ടെത്തുന്നതിനുള്ള ജീനോം സീക്വന്‍സിങ് നടത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version