2018ലാണ് ഹറോൾഡ് വടക്കാഞ്ചേരിയിൽ അവസാനമായി എത്തുന്നത്. UAE യിൽ നിന്നും ന്യൂസിലാന്റിലേക്കുള്ള മൈഗ്രേഷനിടയിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ചെറിയൊരു കാലയളവ് ഇവിടെ താമസിച്ചു ദേവമാത സ്കൂളിൽ പഠിച്ചു. അന്നുണ്ടായ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ അട്ടപ്പാടിയിലെ സ്വർണ്ണഗദ്ദയിലേയും പുത്തൂ രിലേയും ആദിവാസി ഊരുകളിൽ ഭക്ഷണവും വസ്ത്രവുമെത്തിക്കാൻ ആക്ട്സും വടക്കാഞ്ചേരി സുഹൃദ് സംഘവും ഒന്നിച്ച് ഒരു യാത്ര നടത്തിയപ്പോൾ അച്ഛൻ സജീവ് ജേക്കബിനൊപ്പം ഹറോൾഡും കൂടെ വന്നിരുന്നു. ACTS ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആഴവും വ്യാപ്തിയും നേരിലറിഞ്ഞിരുന്നു. ഇന്നലെ ന്യൂസിലാന്റിൽ നിന്നും നാട്ടിൽ എത്തിയ ഹറോൾഡ് സ്കൂൾ കഴിഞ്ഞുള്ള സമയത്ത് പാർട്ട് ടൈം ജോലി ചെയ്തുണ്ടാക്കിയ 15000 രൂപ ACTS ന് ആംബുലൻസ് വാങ്ങുന്നതിനുള്ള ഫണ്ടിലേക്ക് നൽകി . ഈ സംഭാവന കൈപ്പറ്റുന്നത് വലിയ ചരിതാർഥ്യത്തോടെയാണ് ഒരു കുഞ്ഞുമനസ്സിൽ നന്മയുടെ വിത്ത് പാകാൻ നമ്മുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായതിൽ. ഓക് ലാന്റിലെ ഒരു പതിമൂന്നാം ക്ലാസ് വിദ്യാർഥി പാർട്ട് ടൈം ജോലി ചെയ്തുണ്ടാക്കിയ അധ്വാനമൂല്യത്തെ പിറന്ന നാടിന്റെ ഒരു ആവശ്യത്തിനായി നിറഞ്ഞ മനസ്സോടെ നൽകുമ്പോൾ ഏറ്റുവാങ്ങാനായതിൽ സന്തോഷമുണ്ട് എന്ന് ആക്ട്സ് പ്രവർത്തകർ പറഞ്ഞു. മക്കളെ മാനവിക മൂല്യങ്ങൾ നൽകി വളർത്തിയ ഹറോൾഡിന്റെ പപ്പയ്ക്കും മമ്മിയ്ക്കും നന്ദി പറയാൻ ആക്ടസ് പ്രവർത്തകർ മറന്നില്ല