Kerala

കേരള സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എൻഐഎ റിപ്പോർട്ട്

Published

on

കേരളത്തിൽ സംസ്ഥാന പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എൻഐഎ റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവിക്ക് എൻഐഎ ഈ റിപ്പോർട്ട് കൈമാറി. ഇവർ കേന്ദ്ര സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.

ഈ പട്ടികയിൽ ഉൾപ്പെട്ട സിവിൽ പോലീസ് ഉദ്യോഗസ്ഥർ, എസ്‌ഐമാർ, എസ്എച്ച്ഒ റാങ്കിലുളള ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ ഏജൻസികൾ പരിശോധനിച്ച് വരികയാണ്. സംസ്ഥാന പോലീസിന്റെ നീക്കങ്ങളും പരിശോധനാ വിവരങ്ങളും അടക്കം ഈ ഉദ്യോഗസ്ഥർ ചോർത്തിക്കൊടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരടക്കം നിരീക്ഷണ വലയത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version