കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്കിയിട്ടുണ്ട്.മഴ കനക്കുന്ന പക്ഷം ഭാരത പുഴയുടെ തീരത്തുള്ള ഹോട്ടലുകളിലും വെള്ളം കയറാൻ സാദ്ധ്യതയുണ്ട്.പറ ന്നൊഴുകുന്ന നിളയുടെ സൗന്ദര്യം കണ്ടാസ്വതിക്കാൻ നിരവധി പേരാണ് കൊച്ചിൻ പാല ത്തിന് മുളിൽ എത്തുന്നതു്.