സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ആരോപണം തെറ്റെങ്കിൽ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി പറമ്പിൽ അടിയന്തരപ്രമേയം അവതരിപ്പിച്ചു. യുഡിഎഫിന് ഒരു അജണ്ടയുമില്ലെന്ന് കൊണ്ട് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ”യുഡിഎഫിന്റെ ഞങ്ങളുടെ അടുക്കളയിൽ വേവിച്ച വിവാദമല്ലിത്”. മുഖ്യമന്ത്രിക്കും കുടുംബങ്ങൾക്കും എതിരെ സ്വപ്നയുടെ മൊഴിയിൽ ഗുരുതര ആരോപണമുണ്ടെന്നും അദ്ദേഹം പറഞ്ഞു . നിയമ മന്ത്രി പി രാജീവ് ഇതിനെ എതിർത്തു. പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ച നിയമ മന്ത്രി, രഹസ്യ മൊഴി എങ്ങനെ പരാമർശിക്കുമെന്നും ചോദിച്ചു. മൊഴി നേരത്തെ പ്രതിപക്ഷത്തിന് കിട്ടിയെങ്കിൽ കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോട്ടീസ് അവതരിപ്പിച്ചു സംസാരിക്കുന്നതിൽ പോയിന്റ് ഓഫ് ഓർഡർ അനുവദിക്കാറില്ലെന്ന് വിഡി സതീശൻ തിരിച്ചടിച്ചു. രഹസ്യമൊഴി ഉദ്ധരിച്ചിട്ടില്ലെന്നും ഞങ്ങളെ ചട്ടം പഠിപ്പിക്കേണ്ട ഷാഫിയും മറുപടി നൽകി.ഇതോടെ സഭയിൽ ഭരണ പക്ഷ ബഹളമായി. സരിത്തിന്റെ ഫ്ലാറ്റിലേക്ക് കയറാൻ എന്താണ് പൊലീസിനെ പ്രേരിപ്പിച്ചത് എന്ന ചോദ്യവും ഷാഫി മുന്നോട്ട് വെച്ചു. രഹസ്യ മൊഴിക്ക് പിന്നാലെയാണ് സരിതിനെ വിജിലൻസ് തട്ടികൊണ്ട് പോയത് എന്ത്കൊണ്ട് . വിജിലൻസ് മേധാവിയെ മാറ്റാൻ കാരണമെന്താണെന്ന് ജനങ്ങൾക്ക് അറിയണം. എന്തിനാണ് മുൻ മേധാവി എം ആർ അജിത്ത്, ഷാജ് കിരണിനോട്സം സാരിച്ചത്.എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഷാഫി പറമ്പിൽ ചോദിച്ചു. രഹസ്യ മൊഴി കൊടുത്തതിന് പേരിൽ എന്തിനാണ് സ്വപ്നക്കെതിരെ കേസ് എടുത്തതെന്ന് വ്യക്തമാക്കണം. രഹസ്യ മൊഴി നൽകിയതിനു പേരിൽ ഗൂഡലോചനക്ക് കേസ് എടുത്തത് ഇന്ത്യയിൽ ആദ്യമായിരിക്കും. ആരോപണം വ്യാജമെങ്കിൽ സെക്ഷൻ 499 പ്രകാരം വ്യാജ ആരോപണങ്ങളിൽ നടപടിയെടുക്കുകയല്ലേ വേണ്ടത്അ തില്ലാത്തതെന്തുകൊണ്ടാണെന്നും പ്രതിപക്ഷം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലും വകുപ്പിലും അവതാരങ്ങളുടെ ചാകരയാണ്. ശിവശങ്കർ ഉൾപ്പടെ ഉന്നത പദവികളിൽ ഇരിക്കുന്നു. മടിയിൽ കനമില്ല വഴിയിൽ പേടിയില്ല എന്ന പൊങ്ങച്ചമല്ല, സത്യസന്ധമായ മറുപടിയാണ് നൽകേണ്ടതെന്ന് ഷാഫി പറമ്പിൽ പരഹിസിച്ചു. മുഖ്യമന്ത്രി പദവിയിൽ നിന്നൊഴിയണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.