Local

കാർഷിക സർവകലാശാല ഞാറ്റുവേല ചന്തയ്ക്ക് തുടക്കം.

Published

on

തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന ഡയറക്ടറേറ്റ് ഒരുക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് (ആക്ടിങ്ങ് പ്രസിഡന്‍റ്) സണ്ണി ചെന്നിക്കര നിർവഹിച്ചു. മണ്ണുത്തി കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിലാണ് ചന്ത ആരംഭിച്ചത്. സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. മധു സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. സർവകലാശാലയുടെ അത്യുൽപാദന ശേഷിയുള്ള നടീൽ വസ്തുക്കളും പച്ചക്കറി വിത്തുകളും തൈകളും ഞാറ്റുവേലച്ചന്തയിൽ ലഭ്യമാക്കിയിട്ടുണ്ട്. വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജയശ്രീ കൃഷ്ണൻകുട്ടി സ്വാഗതം ആശംസിച്ചു. മാടക്കത്തറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പ്രശാന്ത് കെ.പി, മാടക്കത്തറ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ സോഫിയ സോജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version