നിലവിലുള്ള വൈദ്യുതി നിരക്കിൽ ജൂൺ 30 വരെ മാറ്റമില്ല. കഴിഞ്ഞ വർഷം ജൂണിൽ വർദ്ധിപ്പിച്ച നിരക്കിന് ഈ മാസം 31 വരെയായിരുന്നു പ്രാബല്യം നൽകിയിരുന്നത്. എന്നാൽ ഇത് ജൂൺ 30 വരെ നീട്ടിയിരിക്കുന്നുവെന്ന് റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി.
വീണ്ടും നിരക്ക് വർദ്ധന ആവശ്യപ്പെട്ടുകൊണ്ട് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് കമ്മീഷന്റെ ഭാഗത്ത് നിന്നും ഹിയറിംഗ് നടത്തി അന്തിമ തീരുമാനം എടുത്തിട്ടില്ല. ജൂൺ 30-ന് മുമ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് തീരുമാനങ്ങളൊന്നും നടപ്പിലാക്കിയില്ലെങ്കിൽ നിലവിലുള്ള സാഹചര്യം വീണ്ടും നീട്ടും.