Malayalam news

നീ​ല, വെ​ള്ള റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്ക് ഇ​നി മ​ണ്ണെ​ണ്ണ ഇ​ല്ല….

Published

on

സം​സ്ഥാ​ന​ത്തെ മു​ൻ​ഗ​ണ​ന ഇ​ത​ര വി​ഭാ​ഗ​ത്തി​ലു​ള്ള നീ​ല, വെ​ള്ള റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ഈ ​മാ​സം മു​ത​ൽ മ​ണ്ണെ​ണ്ണ ഇ​ല്ല. ഇ​തോ​ടെ 51.81 ല​ക്ഷം പേ​ർ​ക്ക് ഇ​നി റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നു മ​ണ്ണെ​ണ്ണ ല​ഭി​ക്കി​ല്ല.
അ​തേ​സ​മ​യം മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലു​ള്ള മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡ് ഉ​ട​മ​ക​ളാ​യ 41.44 ല​ക്ഷം പേ​ർ​ക്ക് മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ അ​ര ലി​റ്റ​ർ വീ​തം മ​ണ്ണെ​ണ്ണ ല​ഭി​ക്കും.
വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത വീ​ടു​ക​ൾ ഉ​ള്ള എ​ല്ലാ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും മൂ​ന്ന് മാ​സ​ത്തെ വി​ഹി​ത​മാ​യി 6 ലിറ്റ​ർ തു​ട​രും.ഇ​ത് ഏ​പ്രി​ൽ, മേ​യി​ലാ​യി പ​കു​ത്തു​ന​ൽ​കും.
കേന്ദ്ര വി​ഹി​തം കു​റ​ച്ച​തോ​ടെ​യാ​ണ് നീ​ല, വെ​ള്ള റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ഇ​നി മു​ത​ൽ മ​ണ്ണെ​ണ്ണ ഇ​ല്ലാ​ത്ത​ത്. പൊ​തു​വി​ത​ര​ണ സം​വി​ധാ​നം വ​ഴി ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന മൂ​ന്ന് മാ​സ​ത്തേ​ക്കു​ള്ള മ​ണ്ണെ​ണ്ണ​യു​ടെ വി​ഹി​തം ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ 3888 കി​ലോ ലി​റ്റ​റി​ൽ (38.88 ല​ക്ഷം ലി​റ്റ​ർ) നി​ന്ന് 1944 കി​ലോ ലീറ്റ​റാ​യി (19.44 ല​ക്ഷം ലിറ്റ​ർ) കു​റ​ച്ച​തോ​ടെ​യാ​ണ് നീ​ല, വെ​ള്ള കാ​ർ​ഡ് ഉ​ട​മ​ക​ൾ ആ​ദ്യ​മാ​യി മ​ണ്ണെ​ണ്ണ വി​ഹി​ത​ത്തി​ൽ നി​ന്നു സ്ഥി​ര​മാ​യി പു​റ​ത്താ​കു​ന്ന​ത്.

Trending

Exit mobile version