750 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത സ്വദേശി ബാബുൽ ഷെയ്ക്ക്, ബീഹാർ സ്വദേശി സദ്ദാംഗദ്ദി, മുറ്റിച്ചൂർ സ്വദേശി ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. വാടാനപ്പള്ളി സി.ഐ എസ്.ആർ.സനീഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോഗ്രേക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തളിക്കുളത്ത് നിന്ന് കഞ്ചാവ് പിടികൂടിയത്. തളിക്കുളത്തെ സിനിമാ തിയേറ്ററിന് സമീപത്ത് നിന്ന് പ്ലാസ്റ്റിക്ക് സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മുക്കാൽ കിലോ കഞ്ചാവ് സഹിതമാണ് പ്രതികൾ പിടിയിലായത്. ഇവർ നാട്ടില്‍ പോയി തിരികെ വരുമ്പോള്‍ ട്രെയിനിൽ കഞ്ചാവ് കടത്തി കൊണ്ട് വന്ന് ഇവിടെ വിപണനം നടത്തിവരുന്നവരാണെന്ന് പോലീസ് പറഞ്ഞു. തീരദേശത്തെ ലഹരി മാഫിയക്കെതിരെയും അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.