വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന മുള്ളൂർക്കര വണ്ടിപറമ്പ് മണ്ഡലം കുന്ന് ചായക്കടയ്ക്കു സമീപം റോഡരികിൽ കിടക്കുകയും മുള്ളൂർ ക്കര ഭാഗത്ത് ആക്രി പെറുക്കി നടന്നിരുന്നതായി പറയുന്ന യാളെ ജില്ലാ ആശുപത്രി യിൽ പ്രവേശി പ്പിക്കുകയും ഡോക്ടർ മരണം സ്ഥിരീകരി ക്കുകയും ചെയ്തു. ഇയാളുടെ ബന്ധുക്കളേ കുറിച്ചോ നാട്ടുകാരെ കുറിച്ചോ അറിയാൻ കഴിയാത്തതു മൂലം മൃതദ്ദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. തമിഴും, മലയാളവും ഇടകലർന്ന ഭാഷയാണ് ഇയാൾ സംസാരിച്ചിരുന്നത്. ഇയാളെ ക്കുറിച്ച്എന്തെങ്കിലും അറിവ് ലഭിക്കുന്നവർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക ഫോൺ: 04884-236223.