ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കൃത്രിമ കളര്‍ ചേർക്കുന്ന ഹോട്ടലുകൾക്ക് മുന്നറിപ്പുമായി കേരള ഭക്ഷ്യ സുരക്ഷാ വിഭാഗം. ബിരിയാണിയില്‍ കൃത്രിമ കളര്‍ ചേര്‍ക്കുന്നത് 6 മാസം തടവ് ശിക്ഷയും 5 ലക്ഷം രൂപ വരെ ഫൈനും ലഭിക്കാവുന്ന കുറ്റമാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ഇത്തരത്തില്‍ ഭക്ഷണത്തില്‍ കൃത്രിമ കളര്‍ ചേര്‍ക്കുന്നത് സംബന്ധിച്ച പരാതികള്‍ 1800 425 1125 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാം.ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വിഭാഗം ആവര്‍ത്തിക്കുന്നതിനൊപ്പമാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷന്റെ മുന്നറിപ്പ്. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ്മ എന്ന പേരില്‍ 5605 കടകളില്‍ പരിശോധന നടത്തിയിട്ടുണ്ട്. തുടര്‍ന്ന് 955 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നും 162 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെത്തുവെന്നും മന്ത്രി സഭയില്‍ അറിയിച്ചിരുന്നു.