എൻ.എസ്.എസ്. തലപ്പിള്ളി താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡണ്ട് എ.കെ.സതീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. കഴിഞ്ഞ പ്ലസ് ടു, എസ്.എസ്.എൽ.സി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ സി.എ.ദേവപ്രഭ, കൃഷ്ണ ജി’ നായർ, എ.ബി.ഗോപിക എന്നിവർക്ക് ക്യാഷ് അവാർഡും മൊമൻ്റോയും നൽകി ആദരിച്ചു. ബാല സമാജം പ്രസിഡണ്ടായി ദുർഗ്ഗ എം.നായരെയും സെക്രട്ടറി ആയി നിവേദിതയേയും ട്രഷറർ ആയി കെ.ജെ അഭിഷേകിനെയും തിരഞ്ഞെടുത്തു. 40 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഗോപിക മനോജ്, വി.ശ്രീധരൻ, കെ.ബാലകൃഷ്ണൻ, പ്രൊഫ: എ.കെ.ശാന്ത, പി.രാജൻ, കെ.ആർ രമേഷ്. കെ.പി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.