കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിന് ശേഷം രാജി എഴുതി വാങ്ങുകയായിരുന്നു. അടിന്തിര കൗൺസിൽ യോഗം ചേർന്നാണ് സുരേഷിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. സംഘടനയിൽ ആധിപത്യം ഉറപ്പിക്കാൻ നടത്തിയ നീക്കങ്ങൾ നേതൃത്വം മനസിലാക്കിയതോടെയാണ് സുരേഷിൽനിന്ന് രാജി എഴുതി വാങ്ങിയതെന്നാണ് അറിയുന്നത്.ജി സുകുമാരൻ നായരുടെ പിൻഗാമി പി.എൻ സുരേഷ് ആണെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇത് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കിടയിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കി. ഇതോടെയാണ് ജനറൽ സെക്രട്ടറി നേരിട്ട് രാജി ആവശ്യപ്പെട്ടത്.