ഹൈന്ദവരുടെ വിശ്വാസത്തെ വിമർശിച്ച് പരാമർശം നടത്തിയ നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനെതിരെ പരസ്യ പ്രതിഷേധവുമായി എൻഎസ്എസ്. നാളെ വിശ്വാസ സംരക്ഷണ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി എൻഎസ്എസ് പ്രവർത്തകർ ഗണപതി ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തും. പരാമർശം പിൻവലിച്ച് സ്പീക്കർ മാപ്പു പറയണമെന്നും തൽസ്ഥാനത്ത് നിന്ന് ഒഴിയണമെന്നും എൻഎസ്എസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു……