ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ ഇന്ന് നഴ്സുമാർ പണിമുടക്കും. തൃശൂരിലെ നൈൽ ആശുപത്രി ഉടമ ഡോക്ടർ അലോക് നഴ്സുമാരെ മർദ്ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക്. അതേസമയം, നഴ്സുമാർ ഡോക്ടർ അലോഗിനെ മർദിച്ചെന്ന് ആരോപിച്ച് ആശുപത്രി മാനേജ്മെന്റുകൾ ഇന്ന് കരിദിനം ആചരിക്കും. നൈൽ ആശുപത്രിയിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ജില്ലാ ലേബർ ഓഫിസർ വിളിച്ച ചർച്ചയ്ക്കിടെയാണ് ഇരുകൂട്ടരും തമ്മിൽ കയ്യാങ്കളി ഉണ്ടായത്.