യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. പ്രതിദിന വേതനം 1,500 രൂപയാക്കണമെന്നാണ് ആവശ്യം. ഒ.പി. ബഹിഷ്ക്കരിക്കും. ആശുപത്രിയില്‍ അടിയന്തര സേവനത്തിനുള്ള നഴ്സുമാര്‍ മാത്രം ജോലി ചെയ്യും. നഴ്സുമാര്‍ കലക്ടറേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തും. രാവിലെ പത്തിന് പ്രതിഷേധറാലി ആരംഭിക്കും. തൃശൂർ ജില്ലയിൽ നഴ്സുമാർ പ്രഖ്യാപിച്ച പണിമുടക്കിനെതിരായ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.