News

കെ.രാധാകൃഷ്ണന് പകരം ഒ. ആർ. കേളു മന്ത്രിയായേക്കും

Published

on

ആലത്തൂരിൽ ലോക സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. രാധകൃഷ്ണൻ രാജി വെക്കുന്ന ഒഴിൽ മാനന്തവാടി എം.എൽ.എ.ഒ. ആർ. കേളു മന്ത്രിയായേക്കും. സി.പി.ഐ.എം. സംസ്ഥാനകമ്മിറ്റി അംഗമെന്നതും, ആദിവാസി ക്ഷേമ സമിതി അദ്ധ്യക്ഷൻ എന്നതും കേളുവിന് അനുകൂല ഘടകങ്ങളായേക്കും. പട്ടികവർഗ വിഭാഗത്തിൽ നിന്ന് ആരെയെങ്കിലും പാർട്ടി ഇതുവരെ മന്ത്രിയാക്കിട്ടില്ല. തിങ്കളാഴ്ച്ച ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിന് മുന്നോടിയായി മന്ത്രി സഭ പുനസംഘടന ഉണ്ടാകുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമായിരിക്കും അധ്യമ തീരുമാനം. സി.പി. എ ന്റെ സംഘടന രീതിയനുസരിച്ച് മന്ത്രിസഭയിലേയ്ക്ക് അംഗങ്ങളെ നിശ്ചയിക്കുമ്പോൾ ആദ്യമായി പരിഗണിക്കുന്നത് അവരുടെ പാർട്ടി സംഘടന ശ്രേണിയിലെ സീനിയോർട്ടിയാണ്.

അതനുസരിച്ചാണ് ഒ.ആർ. കേളുവിന് പ്രദമ പരിഗണ ലഭിക്കുമെന്ന് കരുതുന്നത്. കെ.രാധാകൃഷ്ണൻ മന്ത്രിസഭയിലെ ദളിത് വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു.അദ്ദേഹം സ്ഥാനമൊഴിയുമ്പോൾ പകരമായി ആ വിഭാഗത്തിൽ പെട്ടയാളുകളെയാണ് മന്ത്രിയായി പരിഗണിക്കുന്നത്. ഇടതുപക്ഷത്തിന്റെ ദളിത് എം.എൽ. എ മാരിൽ ഏറ്റവും സീനിയറായ നേതാവാണ് ഒ.ആർ. കേളും അദ്ദേഹം സി.പി.എം.ന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. ആദിവാസിക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റുമാണ് അദ്ദേഹം. ഓ ആർ. കേളു മാനന്തവാടി എം.എൽ.എ ആണ്, പട്ടികവർഗ്ഗ വിഭാഗത്തിലുള്ള ആളാണ്. ഇതുവരെ സി, പി.എം. ഉം എൽ.ഡി.എഫ്. ഉം പട്ടിക വർഗത്തിൽ നിന്നുള്ള ഒരാളെ മന്ത്രിയാക്കിയിട്ടില്ല. ഒ.ആർ കേളു മാനന്തവാടിയിൽ നിന്നും തുടർച്ചയായി രണ്ടു തവണ എം. എൽ.എ. ആ വ്യക്തിയാണ്. മുൻ മന്ത്രിയായ പി.കെ.ജയലക്ഷ്മിയെ പരായപ്പെടുത്തി വിജയിച്ചു വന്ന വ്യക്തിയാണഒ. ആർ. കേളു.

Trending

Exit mobile version