ജാർസുഗുഡ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി കാറിൽ നിന്നിറങ്ങി നടക്കവെ പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. എ എസ് ഐ ഗോപാൽ ചന്ദ്ര ദാസ് ആണ് വെടിയുതിര്‍ത്തത്. നെഞ്ചിൽ രണ്ട് വെടിയുണ്ടകൾ തറച്ചുവെന്നാണ് റിപ്പോർട്ട്.നവീൻ പട്നായിക് മന്ത്രിസഭയിലെ പ്രമുഖനാണ് നാബാദാസ്. ഭ്രജരാജ്നഗറിലെ ബിജെഡിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു വെടിയേറ്റത്.