സി.പി.ഡേവിസിൻ്റെ ഓർമ്മദിനമായാ ജൂലൈ 13ന് മണ്ണുത്തി കെ.കരുണാകരൻ സപ്തതി മന്ദിരത്തിൽ വെച്ച് മുൻ എം.എൽ.എ.അനിൽ അക്കര എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്കാരം നൽകി ആദരിച്ചു. ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എം.യു.മുത്തു അദ്ധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ 431 ആം റാങ്ക് നേടിയ നിരഞ്ജന മോഹനനെ ചടങ്ങിൽ ആദരിച്ചു. പാണഞ്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.സി.അഭിലാഷ്, മുൻ മണ്ഡലം പ്രസിഡന്റ് പി.യു.ഹംസ, കൗൺസിലർ ശ്യാമള മുരളീധരൻ, എം.ജി.രാജൻ ,ഭാസ്കരൻ കെ.മാധവൻ, എം.ആർ .റോസിലി, ടി.വി.തോമസ്സ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു .