Local

മഴവെള്ള ജലസേചിത മേഖല വികസന പദ്ധതിക്ക് അംഗീകാരം ലഭിച്ച് ഒല്ലൂക്കര ബ്ലോക്ക്; അനുവദിച്ചത് 60 ലക്ഷം

Published

on

കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണൽ മിഷൻ ഫോർ സസ്റ്റെയ്നബിൾ അഗ്രികൾച്ചർ-റെയിൻ ഫെഡ് ഏരിയ ഡെവലപ്പ്മെൻ്റ് പദ്ധതിക്ക് തുടക്കം കുറിച്ച് ഒല്ലൂക്കര ബ്ലോക്ക്. 2022-23 സാമ്പത്തിക വർഷത്തിൽ മഴവെള്ള ജലസേചിത മേഖല വികസന പദ്ധതിക്ക് ജില്ലയിൽ അനുമതി ലഭിച്ചിരിക്കുന്നത് ഒല്ലൂക്കര ബോക്കിന് മാത്രം.ഓരോ വർഷവും ഈ പദ്ധതിക്കായി ഒരു ബ്ലോക്കിനെയാണ് തിരഞ്ഞെടുക്കുന്നത്. പദ്ധതി പ്രകാരം കൃഷിയിടങ്ങളിൽ ഉൽപാദന വർധനവിനായി നടീൽ വസ്തുകൾ, ഉൽപാദനോപാധികൾക്ക് ധനസഹായം, സംയോജിത കൃഷി തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കന്നുകാലികളെ വളർത്തുന്നതിനായി ധനസഹായം, തേനീച്ച വളർത്തുന്നതിന് ധനസഹായം തുടങ്ങി നിരവധി ഘടകങ്ങൾക്ക് ആനുകൂല്യം നൽകും. കൃഷിയിടങ്ങളിലെ ഉൽപാദന വർധനവിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുമായി 60 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.കേന്ദ്ര ഗവൺമെൻ് 60 ശതമാനം ഫണ്ടും സംസ്ഥാന സർക്കാരിൻ്റെ 40 ശതമാനം ഫണ്ടും ഉൾപ്പെടെയാണിത്.പ്രധാനമായും മഴവെള്ളം ജലസേചിതമായ മേഖലകളിലെ ഉൽപാദന വർധനവിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള സംയോജിത കൃഷിരീതിയാണ് ഇത്. നാളികേര അധിഷ്ഠിത കൃഷിയിടങ്ങളിൽ ഇടവിളകളായി കൃഷി ചെയ്യാൻ സാധിക്കുന്ന നടീൽ വസ്തുക്കൾ സൗജന്യമായി നൽകുക. കൃഷിയിടങ്ങളിലെ ഉൽപാദനം വർധിപ്പിക്കാനായി കുമ്മായം, രാസവളം, ജൈവവളം, കീട രോഗ നാശിനികൾ, ഇവ വാങ്ങുന്നതിന് കർഷകർക്ക് 50 ശതമാനം ധനസഹായം എന്നിവ നൽകുക.സംയോജിത കൃഷി രീതികൾ അവലംബിക്കുന്നതിനായി മൃഗ സംരക്ഷണ മേഖലയിൽ മൃഗസംരക്ഷണത്തിനായി ധനസഹായം നൽകും. മൂന്ന് ഘട്ടങ്ങളിലായാണ് മൃഗസംരക്ഷണ മേഖലയിൽ ധനസഹായം നൽകുന്നത്.പശു ,എരുമ, പോത്ത് തുടങ്ങിയ വലിയ മൃഗങ്ങളെ വളർത്തുന്നതിന് ഒരു ഹെക്ടർ സ്ഥലമുള്ളവർക്ക് മൃഗങ്ങളെ വാങ്ങുന്നതിനായി 40,000 രൂപ ധനസഹായം ലഭിക്കും. കുടാതെ ഒരു വർഷത്തെ കാലിത്തീറ്റ വാങ്ങുന്നതിനായി 50 ശതമാനം സബ്സിഡി ധനസഹായവും നൽകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ ആട്, പന്നി എന്നിങ്ങനെചെറുമൃഗങ്ങളെ വളർത്തുന്നതിനായി ഒരരു ഹെക്ടറിന് 25000 രൂപധനസഹായം ലഭിക്കും. തേനീച്ച വളർത്തൽ കൃഷിയാണ് മൂന്നാമത്തെ ഘട്ടത്തിൽ സഹായം നൽകുന്നത്.കൂടാതെഈ പദ്ധതിയിലൂടെകർഷകർക്ക് പരിശീലനത്തിനായി ധനസഹായം നൽകുന്ന സമഗ്രമായ പദ്ധതികൾ ഉൾപ്പെടുത്തിയാണ് ഈ വർഷത്തെ ഒല്ലൂക്കര ബ്ലോക്കിലെ പ്രവർത്തനങ്ങൾക്കുള്ള 60 ലക്ഷം രൂപയുടെ ആക്ഷൻ പ്ലാൻ അംഗീകരിച്ചത്. പദ്ധതിയുടെ ആദ്യ ഘടുവായി30 ലക്ഷം രൂപ അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version