ആഗസ്റ്റ് 18ന് ശ്രീകൃഷ്ണജയന്തി ദിനത്തിൽ തളി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നേ ദിവസം വൈകീട്ട് 4:30 ന് വിരുട്ടാണം ഭഗവതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് തളി മഹാദേവക്ഷേത്രത്തിലേക്ക് ശ്രീകൃഷ്ണജയന്തി മഹാശോഭയാത്ര ഉണ്ടായിരിക്കുന്നതാണ്. തളി മഹാദേവ ക്ഷേത്രത്തിൽ ഉറിയടി, പ്രസാദ വിതരണം, ഭക്തിപ്രഭാഷണം എന്നിവയും നടക്കുമെന്ന് ക്ഷേത്രം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. മഹാശോഭയാത്രക്ക് കൃഷ്ണ – രാധ – കുചേല – കംസ വേഷങ്ങൾ അണിയാൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര കമ്മറ്റി ഭാരവാഹികളെ അറിയിക്കുക. ഫോൺ: 9946590596.