വിജയദശമി നാളായ ഇന്ന് നാവില്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കുമൊപ്പം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിജയദശമി ചടങ്ങുകളില്‍ പങ്കാളിയായി. തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തിലാണ് ഗവര്‍ണര്‍ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിന് ഇത്തവണ വിപുലമായ ഒരുക്കളാണ് ഉള്ളത്.