അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. പാർട്ടി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് അമ്പിളി ജയൻ, മണ്ഡലം സെൽ കോർഡിനേറ്റർ രമേഷ് അയ്യർ, ടൗൺ എരിയ ജനറൽ സെക്രട്ടറി ബൈജു കൃഷ്ണദാസ്, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് എം വി സുരേഷ്, എൻ കെ ധനേഷ്, മോഹനൻ, ഹരികുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട് രതീഷ് കുറുമാത്ത് എന്നിവർ സംസാരിച്ചു