പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിൻ്റെ 133-ാം ജന്മദിനത്തോടനുബന്ധിച്ച് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽഅനുസ്മരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജിജോ കുരിയൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ പി ജെ രാജു, സുരേഷ് പാറയിൽ, ശശി മംഗലം, ബാബുരാജ് കണ്ടേരി, സന്ധ്യ കൊടയ്ക്കാടത്ത്, കെ കെ അബൂബക്കർ, ജിജി സാംസൺ, എം എച്ച് ഷാനവാസ്, എ എച്ച് മുസ്തഫ, രാകേഷ് അകമ്പാടം എന്നിവർ പങ്കെടുത്തു.