ആചാര വൈവിദ്ധ്യങ്ങളേറെയുള്ള മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് കരുമത്ര ദേശപന്തലിന് കാൽനാട്ടി. പാറപ്പുറം സെന്ററിൽ നടന്ന കാൽനാട്ടൽ ചടങ്ങിൽ രക്ഷാധികാരികളായ പി. രാമൻ കുട്ടി, ബാലൻ എടമന, സെക്രട്ടറി കെ.ശ്രീദാസ്, വർക്കിംഗ് പ്രസിഡന്റ് ശരത്ത് കല്ലിപറമ്പിൽ, എം.സുന്ദരൻ, കണ്ണൻ കൊച്ചാട്ടിൽ എന്നിവർ നേതൃത്വം നൽകി. മാമാങ്കാ ഘോഷത്തോടനുബന്ധിച്ച് ദേശത്ത് കലാ സാംസ്‌കാരിക പരിപാടികൾക്ക് ശനിയാഴ്ച്ച തുടക്കമാകും. 21 നാണ് പ്രസിദ്ധമായ മച്ചാട് മാമാങ്കം