Local

തിരുവോണനാളിൽ ഉത്രാളിക്കാവിൽ ഭീമൻ പൂക്കളമൊരുക്കി

Published

on

ഓണത്തോടനുബന്ധിച്ച് ഉത്രാളിക്കാവിൽ ഭീമൻ പൂക്കളമൊരുക്കി. ക്ഷേത്ര ഉപദേശക സമിതിയുടേയും, യുവജന സമിതിയുടേയും നേതൃത്വത്തിലാണ് ക്ഷേത്രനടയിൽ ഭീമൻ പൂക്കളമൊരുക്കിയത്. ദേവിയെ മനസ്സിൽ സങ്കല്പിച്ച് പൂക്കൾ കൊണ്ട് അടയാള പ്പെടുത്തിയത് നാട്ടുകാരായ ബിജുവിൻ്റെയും ശ്രീരാമിൻ്റേയും, അനൂപിൻ്റേയും ശ്രമഫലമാണ്. ക്ഷേത്രത്തിൽ ഇന്ന് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത് .ദർശനത്തിനെത്തിയ ഭക്തർക്കും ഈ പൂക്കളം കണ്ട് മനസ്സിന് സമാധാനവും സന്തോഷവുമുളവാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version