ഓണം ബംബർ ഒന്നാം സമ്മാനം ലഭിച്ചത് മുട്ടത്തറ ശ്രീവരാഹം സ്വദേശിക്ക് . അനൂപിന്ഒന്നാം സമ്മാനം നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒന്നാം സമ്മാനം നേടിയ ശ്രീവരാഹം സ്വദേശി അനൂപ്. വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നലെ രാത്രിയിലാണ് ടിക്കറ്റ് എടുത്തത്. കുടുംബത്തോടൊപ്പമാണ് ലോട്ടറി ഏജൻസിയിലെത്തിയത്. ഭാര്യ ആറ് മാസം ഗർഭിണി കൂടിയാണ് എന്നതാണ് മറ്റൊരു സന്തോഷം. വീടിന് അടുത്ത് തന്നെയാണ് ലോട്ടറി ഏജൻസിയുള്ളത്. ഓട്ടോ ഡ്രൈവർ ആണ്, കാശിന് അതിന്റെതായ ബുദ്ധിമുട്ടുകളുണ്ട്. ഒരുപാട് കടങ്ങൾ ഉണ്ട്. ഇന്നലെ രാത്രി 7.30 നാണ് ലോട്ടറി എടുത്തത്. 50 രൂപ കുറവുണ്ടായിരുന്നു. മകന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്.ഭാര്യയാണ് ലോട്ടറി എടുക്കാൻ പറഞ്ഞതെന്നും അനൂപ് പറഞ്ഞു.അനൂപ് ഭഗവതി ഏജൻസിയിലെത്തി. ഇയാൾ ലോട്ടറി ഏജന്റിന്റെ സഹോദരനാണ്. TJ 750605 എന്ന നമ്പറിനാണ് സമ്മാനം. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്‍റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന്‍ എന്ന കച്ചവടക്കാരന്‍ പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്