വടക്കാഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം, ,സ്കിറ്റ് ,നാടൻ പാട്ട്, നൃത്തനൃത്യങ്ങൾ, വടംവലി ,കസേരകളി ,ഉറിയടി എന്നിവ ഉണ്ടായി. തുടർന്ന് വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു..
നഗരസഭാവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ. സി.വിമുഹമ്മദ് ബഷീർ, കൗൺസിലർ എ ഡി. അജി സാമൂഹ്യപ്രവർത്തകൻ ഡോ: ഐശ്വര്യസുരേഷ് സ്ക്കൂൾമാതൃസംഘം പ്രസിഡൻ്റ് സജിനി ജിപ്സൻ, പി ടി എ പ്രതിനിധി എൻ.എ.സീനത്ത് സ്കൂൾ പ്രിൻസിപ്പൽ എസ്.പ്രമോദ് ,വി എച്ച് എസ് സി പ്രിൻസിപ്പൽ. സ്മിതശങ്കരനാരായണൻ , ഹൈസ്ക്കൂൾ പ്രധാനദ്യാപിക ഇ കെ. പൊന്നമ്മ, കോമൺ സ്റ്റാഫ് സെക്രട്ടറി. കെ.സിശ്രീവത്സൻ,ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി. ജിമ്മി ലൂക്കോസ് , വി എച്ച് എസ് സി സ്റ്റാഫ് സെക്രട്ടറി. കെ. സുനിഷ എന്നിവർ പങ്കെടുത്തു.