അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഓട്ടുപാറ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഉത്രാളിക്കാവ് പരിസരത്ത് മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി. മിനി അരവിന്ദൻ ഉദ്ഘാടനം ചെയ്തു.ഓട്ടുപാറ മേഖല പ്രസിഡൻ്റ്. ലിസി പ്രസാദ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ കെ.യു.പ്രദീപ് മുഖ്യാതിഥിയായി പങ്കെടുത്തു. മേഖല സെക്രട്ടറി അജിത രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ഫാത്തിമ അഷറഫ്, എന്നിവർ സംസാരിച്ചു.വടം വലി മത്സരം,കോൽ കളി,സ്‌പൂൺ റൈസ്, കസേര കളി,ബലൂൺ പൊട്ടിക്കൽ,സുന്ദരിയ്ക്ക് പൊട്ടു തൊടൽ തുടങ്ങി നിരവധി കലാകായിക മത്സരങ്ങൾ നടന്നു.മിനി പ്രകാശൻ,ലൈലനസീർ, ഷജിനിരാജൻ,കാർത്ത്യായനി മുത്തു. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.