വടക്കാഞ്ചേരി നഗരസഭയിലെ വയോമിത്രം ഗുണഭോക്താക്കൾക്കുവേണ്ടി സംഘടിപ്പിച്ച ഓണാഘോഷം വേറിട്ട അനുഭവമായി.നഗരസഭയുടേയും, സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുന്നംകുളത്തെ സ്‌മൃതിപഥം ഡിമെൻഷ്യ ഡേ കെയർ സെന്റർ നൽകിയ ബോധവൽക്കരണ ലഘുലേഖകളുടെ വിതരണം ചടങ്ങിൽ വച്ച് നടന്നു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ. എം. ജമീലാബി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാക്ഷൻ, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്. കേരള സാമൂഹ്യ സുരക്ഷ മിഷൻ ജില്ലാ കോഡിനേറ്റർ കെ.പി. സജീവ്, വയോമിത്രം ജീവനക്കാരായ ആഷ്ലി തോമസ്, വി.എസ്. അശ്വതി വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ. ടി. അരുൺരാജ് എന്നിവർ സംസാരിച്ചു. മുതിർന്ന പൗരന്മാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു. ഓണസദ്യയും, ഒരുക്കിയിരുന്നു.