വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിൽ ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും വാഴാനി ഡാമിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി യോഗം ചേർന്നു. വടക്കാഞ്ചേരി നിയോജക മണ്ഡലം എംഎൽഎ . സേവ്യാർ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
ഓണാഘോഷം സെപ്തംബർ 9, 10, 11, 12 എന്നീ നാലുദിനങ്ങൾ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ നടത്താനാണ് യോഗത്തിൽ തീരുമാനമായത്. ആർ ഡി ഒ. വിഭൂഷണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .ടി വി സുനിൽകുമാർ വടക്കാഞ്ചേരി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ശ്രീജ, വാർഡ് മെമ്പർ ഷൈനി ജേക്കബ് എന്നിവർ പങ്കെടുത്തു .